പിറവം: ലോട്ടറിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണത്തിന്റെ പിറവം മേഖല ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ വില്പനയും ചൂതാട്ടവും അവസാനിപ്പിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന നിവേദനം ഒപ്പിടലിന്റെ ഉദ്ഘാടനം വൈസ് ചെയർമാനും സി.എ.ടി.യു. ജില്ലാ കമ്മിറ്റി അംഗവുമായ കെ.പി. സലിം നിർവഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി പി.എസ്. മോഹനൻ, യൂണിയൻ സംസ്ഥാന വൈസ് പ്രസിസന്റ് ബിന്ദു ഗോപിനാഥ്, മേഖലാ പ്രസിഡന്റ് കെ.കെ. സുരേഷ്, സെക്രട്ടറി പി.ടി. സജി തുടങ്ങിയവർ പ്രസംഗിച്ചു.