sevabharathi
പാറക്കടവ് സുകർമ വികാസകേന്ദ്രം പാചക ഭോജനശാല ശിലാസ്ഥാപനം കേരള എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: ആർ. വേണുഗോപാൽ നിർവഹിക്കുന്നു.

നെടുമ്പാശേരി: പാറക്കടവ് സുകർമ വികാസകേന്ദ്രം പാചക ഭോജനശാല ശിലാസ്ഥാപനം കേരള എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. വേണുഗോപാൽ നിർവഹിച്ചു. സുകർമ വികാസകേന്ദ്രം ചെയർമാൻ ഡോ. എം.എൻ. വെങ്കിടേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി അങ്കമാലി പ്രസിഡന്റ് ഡോ. ജ്യോതിഷ് ആർ. നായർ, ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, കുഞ്ഞിരാമൻ പുതുശേരി, അങ്കമാലി നഗരസഭാംഗങ്ങളായ എ.വി. രഘുനാഥ്, സന്ദീപ് ശങ്കർ, കുന്നുകര പഞ്ചായത്തംഗം മനോഹരൻ എന്നിവർ സംസാരിച്ചു.