മുളന്തുരുത്തി: കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ ദർഗാ ശെരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസിനോടനുബന്ധിച്ചുള്ള കൊടി ഉയർത്തൽ നടന്നു. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാണ് നടന്നത്. പള്ളിയും മഖ്ബറയും അടച്ചിരിക്കുന്നതിനാൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പുരാതന തറവാടുകളായ കലൂപറമ്പിൽ നിന്നും ചുണ്ടക്കാട്ടു ന്നും കൊണ്ടുവന്ന കൊടികൾ ഗജവീരന്മാരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ താഴത്തെ പള്ളിയിലും മലേപ്പള്ളിയിലും ഉയർത്തി. മുളന്തുരുത്തി സി.ഐ മുഹമ്മദ് നിസാറിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് കാവലിലാണ് ചടങ്ങുകൾ നടന്നത്.