മുളന്തുരുത്തി: ഉദയംപേരൂർ നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നാളെ കൊടികയറി 22ന് ഭരണിയാഘോഷത്തോടെ സമാപിക്കും.
16ന് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശ്രീരാജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 17ന് രാവിലെ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് 12ന് ബ്രാഹ്മണിപ്പാട്ട്. 18ന് കിഴക്കുഭാഗം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പുരുരുട്ടാതിതാലപ്പൊലി, വൈകിട്ട് 5ന് പകൽപ്പൂരം, 7ന് ഭജന തുടർന്ന് തായമ്പക, രാത്രി 9ന് താലപ്പൊലി എഴുന്നള്ളിപ്പ്.
19ന് പടിഞ്ഞാറുഭാഗം എൻ.എസ്.എസ് കരയോഗത്തിന്റെ ഉത്രട്ടാതി താലപ്പൊലി, വൈകിട്ട് 4ന് പകൽപ്പൂരം, രാത്രി 9ന് ഉത്രട്ടാതി താലപ്പൊലി എഴുന്നള്ളിപ്പ്. 20ന് വൈകിട്ട് 6.30ന് കിഴക്കുഭാഗം വേലവരവ്. 21ന് വൈകിട്ട് 6.30ന് തിരിപിടിത്തം, തുടർന്ന് പടിഞ്ഞാറുഭാഗം വേലവരവ്. 22ന് മകര ഭരണിയാഘോഷം. ഉച്ചയ്ക്ക് 12ന് ഭരണിതൊഴൽ. വൈകിട്ട് ഏഴുമുതൽ താലംവരവ്.