ആലുവ: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കീഴ്മാട് മണ്ഡലം കമ്മിറ്റി നാലാംമൈൽ ജംഗ്ഷനിൽ നടത്തിയ സമരം കോൺഗ്രസ് ആലുവ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി. എൽദോസ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽകുമാർ, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ. അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി സെബാസ്റ്റ്യൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. കുഞ്ഞുമുഹമ്മദ്, കബിൽ തറയിൽ, ഷെമീർ സെയ്താലി, ടി.കെ. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.