aluva-nagarasabha-stantin
ആലുവ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായി തിരഞ്ഞെടുക്കുപ്പെട്ട സൈജി ജോളി, മിനി ബൈജു, ജെബി മേത്തർ, ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ , ഫാസിൽ ഹുസൈൻ എന്നിവർ ചെയർമാൻ എം.ഒ. ജോണിനൊപ്പം.

ആലുവ: ആലുവ നഗരസഭയിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൺ ജെബി മേത്തറാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ. മറ്റ് സ്ഥിരം സമിതികളുടെ അദ്ധ്യക്ഷന്മാരായി ലത്തീഫ് പൂഴിത്തറ (വികസനം), മിനി ബൈജു (ക്ഷേമകാര്യം), എം.പി. സൈമൺ (ആരോഗ്യം), സൈജി ജോളി (പൊതുമരാമത്ത്), ഫാസിൽ ഹുസൈൻ (വിദ്യാഭ്യാസം) എന്നിവരെയും തിരഞ്ഞെടുത്തു. മിനി ബൈജു ഒഴികെയുള്ളവരെല്ലാം ഭരണപക്ഷമായ കോൺഗ്രസ് പ്രതിനിധികളാണ്.