മുവാറ്റുപുഴ: ബി.ടെക് ആറാം സെമസ്റ്റർ പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ഇലാഹിയ എൻജിനീയറിംഗ് കോളേജ് സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനി ആയിഷത്ത് നൂറ അസ്‌ലമിനും ഇന്റെർ കോളേജിയേറ്റ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളായ മുഹമ്മദ് അർഷദ്, അബ്രു പ്രസാദ്, ആരിഫ് യൂസഫ് എന്നിവർക്കും അവാർഡുകൾ നൽകി ആദരിച്ചു. ചടങ്ങിൽ കോളേജ് മാനേജർ വി.യു സിദ്ധീഖ്, ചെയർമാൻ പി.എച്ച്. മുനീർ, ട്രഷറർ എ.എ. റഹീം, പ്രിൻസിപ്പൽ ഡോ.അബ്ദുൽ ഗഫൂർ, ഡയറക്ടർ ഡോ.അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ ഡോ.ഫൈസൽ എം.എച്ച് എന്നിവർ സംസാരിച്ചു.