വൈപ്പിൻ: കോൺഗ്രസ് റെബലായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായ ടി.ടി. ഫ്രാൻസിസ്, മകനും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും മുൻ സഹകരണ ബാങ്ക് പ്രസിഡന്റുമായ പ്രൈജു ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം കുടുംബങ്ങൾ കോൺഗ്രസ് വിട്ട് കേരളാ കോൺഗ്രസിൽ (എം) ചേർന്നു.
കോൺഗ്രസ് നായരമ്പലം മണ്ഡലം ജനറൽ സെക്രട്ടറി ഡെൻസൻ, എളങ്കുന്നപ്പുഴ മുൻപഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയുമായ ഐ.എസ്. നിക്‌സൺ എന്നിവരും ഇവരോടൊപ്പമുണ്ട്. ഇവരെല്ലാം പാലായിൽ പാർട്ടി ചെയർമാൻ ജോസ്. കെ. മാണിയുടെ വസതിയിലെത്തി ചെയർമാനിൽ നിന്ന് അംഗത്വം സ്വീകരിച്ചു.