കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി മേയർ അഡ്വ.എം. അനിൽകുമാർ വിലയിരുത്തും. രാവിലെ 10 മുതൽ കോർപ്പറേഷൻ 62, 66, 67, 68 ഡിവിഷനുകളിലെ എബ്രഹാം മാടമാക്കൽ റോഡ്, ജനറൽ ആശുപത്രിയിലെ കാൻസർ ബ്ലോക്ക് നിർമ്മാണം, മറൈൻഡ്രൈവ്, ക്ലോത്ത് ബാസാർ റോഡ് എന്നീ നിർമ്മാണപ്രവൃത്തികൾ ഡിവിഷൻ കൗൺസിലർമാരോടൊപ്പം പരിശോധിക്കും.
സി.എസ്.എം.എൽ അധികൃതരോടൊപ്പമുള്ള അവലോകനയോഗവും നടക്കും. 15 ദിവസം കൂടുമ്പോൾ സ്‌മാർട്ട്സിറ്റി പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുമെന്ന് മേയർ അറിയിച്ചു.
എറണാകുളം മാർക്കറ്റിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും. ഹൈബി ഈഡൻ എം.പിയുമായി ചർച്ച ചെയ്ത് പരിശോധനകൾ നടത്തി കൂടിയാലോചിച്ച് നഗരവികസനത്തിന് ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുമെന്ന് മേയർ വ്യക്തമാക്കി.