guruvaram
ഗുരുവരംനിധി ചെറായി ശാഖ എസ്.ൻ.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ കീഴിൽ കേന്ദ്രസർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഗുരുവരം നിധി ലിമിറ്റഡിന്റെ ചെറായി ശാഖ ഗൗരീശ്വര ക്ഷേത്രത്തിനു മുൻവശമുള്ള ഗൗരീശ്വരം ഷോപ്പിംഗ് കോംപ്ളക്‌സിൽ പ്രവർത്തനം തുടങ്ങി. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. നിധി ചെയർമാൻ ടി.ജി. വിജയൻ, മാനേജിംഗ് ഡയറക്ടർ ടി.ബി. ജോഷി, ഡയറക്ടർ കെ.വി. സുധീശൻ, യോഗം അസി. സെക്രട്ടറി സ്വാമിനാഥൻ, ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, ഗൗരീശ്വര ക്ഷേത്രം മേൽശാന്തി എം.ജി. രാമചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.വി. ബാബു, സി.കെ. ഗോപാലകൃഷ്ണൻ, കെ.യു. സുരേന്ദ്രൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ടി.പി. സജീവൻ തുടങ്ങിയവർ പങ്കെടുത്തു.