വൈപ്പിൻ: വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയിൽ പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു വർഷം. എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം. ഹൈസ്‌കൂളിനടുത്താണ് വെള്ളം പാഴായികൊണ്ടിരിക്കുന്നത്. സംസ്ഥാന പാതയിലെ മെയിൻ പൈപ്പിലൂടെ കുടിവെള്ളം നിലക്കാതെ ഒഴുകിപ്പോകുന്നതിനാൽ സമീപമുള്ള ഇട റോഡുകളിലെ പൈപ്പുകളിൽ പ്രഷർ കുറഞ്ഞ് ലഭ്യത കുറയുന്നുണ്ട്.പള്ളിപ്പുറം പഞ്ചായത്തിൽ ചെറായിഗൗരീശ്വരക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ടും നാളേറേയായി.