sndp-aluva-
അയൽവാസിക്ക് വഴി നടക്കുവാൻ അഞ്ച് സെന്റ് നൽകിയ തര്യതിനെ എസ്. എൻ. ഡി. പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യൂണിയൻ കമ്മിറ്റി അംഗം പ്രകാശൻ ചെറുകടപ്പുറം എന്നിവർ ചേർന്ന് അനുമോദിക്കുന്നു

പറവൂർ: മൂന്ന് സെന്റ് ഭൂമിയിൽ താമസിക്കുന്ന നിർധന കുടുംബത്തിന് വഴി നടക്കുവാൻ അഞ്ച് സെന്റ് ഭൂമി വിട്ടു നൽകി അയൽവാസിയായ തച്ചിൽ വീട്ടിൽ തര്യത് മാതൃകയായി. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ ചെറുകടപ്പുറം എലച്ചപ്പിള്ളി വീട്ടിൽ ജയനും കുടുംബത്തിനുമാണ് അയൽവാസിയായ തര്യത് തന്റെ ഭൂമിയിൽ നിന്നും അഞ്ച് സെന്റ് സ്ഥലം വിട്ടു നൽകിയത്. തര്യതിനെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യൂണിയൻ കമ്മിറ്റി അംഗം പ്രകാശൻ ചെറുകടപ്പുറം എന്നിവർ ചേർന്ന് അനുമോദിച്ചു.