പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ തിരുവുത്സവം 17 മുതൽ 22 വരെ തീയതികളിൽ നടക്കും.17 ന് രാത്രി 8ന് തന്ത്രി അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മികത്വം വഹിക്കും. 21ന് പള്ളിവേട്ടയും 22ന് ആറാട്ടും നടക്കും. ഭാരവാഹികളായ ടി.ജി. സമോഷ്, കെ.ജെ. ഷിനിലാൽ, എൻ.ടി. ലെനിൻ, മേൽശാന്തി വിനയൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.