പറവൂർ: വടക്കേക്കര ഗ്രാമപ‍ഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെ തിരഞ്ഞെടുത്തു. നാല് സ്ഥിരം സമിതികളിൽ മൂന്നിലും ഭരണപക്ഷമായ എൽ.ഡി.എഫിന്റെ അംഗങ്ങൾക്കാണ് ചെയർമാൻ സ്ഥാനം. ധനകാര്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ക്ഷേമകാര്യം ലൈജു ജോസഫ്, വികസനകാര്യം മിനി വർഗീസ് മാണിയാറ എന്നിവരാണ് എൽ.ഡി.എഫ് ചെയർമാന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ ബീന രത്നൻ ആരോഗ്യ – വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി.