പറവൂർ: പറവൂർ നഗരത്തിൽ പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചു. എല്ലാത്തരം പ്ലാസ്റ്റിക് ബാഗുകൾ, തെർമോക്കോൾ, സ്റ്റെറോഫോം എന്നിവ ഉപയോഗിച്ചു നിർമ്മിച്ച പ്ലേറ്റ്, കപ്പ്, ടംബ്ലർ, സ്പൂൺ, ഫോർക്ക്, സ്ട്രോ, ഡിഷ്, സ്റ്റിക്കർ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പ്, ബൗൾ, പേപ്പർ ബാഗ്, നോൺ വൂവൺ ബാഗ്, പ്ലാസ്റ്റിക് ഫ്ലാഗ്, വാട്ടർ പൗച്ച്, ബ്രാൻഡ് ഇല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, 500 എം.എൽ കപ്പാസിറ്റിക്ക് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ എന്നിവ നിരോധനത്തിൽ ഉൾപ്പെടും. ഇത്തരം ഉത്പന്നങ്ങളുടെ ഉൽപാദനം, വിതരണം, വിപണനം എന്നിവ നടത്തുന്നവർക്കും കൈവശം വയ്ക്കുന്നവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.