കിഴക്കമ്പലം: മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്നു പച്ചക്കറികൾ സംഭരിക്കുന്നതിനും വിൽക്കുന്നതിനുമായി ആരംഭിക്കുന്ന കൂപ്പ്മാർട്ട് വെജ് ഫ്രഷ് സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കേരള ബാങ്ക് ഭരണസമിതി അംഗം പുഷ്പദാസ് നിർവഹിക്കും. കർഷകരിൽ നിന്നു നിശ്ചയിക്കപ്പെട്ട വിലയ്ക്ക് സാധനങ്ങൾ വാങ്ങി ന്യായവിലക്ക് വിൽക്കുവാനാണ് പദ്ധതി. ഇതിനായി ശീതികരിച്ച മുറിയും സജ്ജമായിട്ടുണ്ട്. കൂടാതെ ബാങ്കിന്റെ നേതൃത്വത്തിൽ ശുദ്ധമായ വെളിച്ചെണ്ണയിൽ പാകം ചെയ്യുന്ന വിവിധ ചിപ്‌സ് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന 'മാൽകോ ഫുഡ്‌സിന്റെ' ഉദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ നിർവഹിക്കുമെന്ന് പ്രസിഡന്റ് ടി.ടി.വിജയൻ അറിയിച്ചു.