പറവൂർ: വഴിവിളക്കുകൾ സമയം തെറ്റി തെളിയുന്നത് പതിവാകുന്നു. കൈതാരം ബ്ലോക്കുപടി പ്രദേശത്തെ വഴിവിളക്കുകളാണ് പാതിരാവിൽ തെളിഞ്ഞ് പകൽസമയത്തും പ്രകാശിക്കുന്നത്. വില്ലേജ് ഓഫീസ് മുതൽ കൈതാരം ഹയർ സെക്കൻഡറി സ്കൂൾ ഭാഗത്തേക്കും ബ്ലോക്ക് ഓഫീസ് ഭാഗത്തേക്കുമുള്ള റോഡുകളും ഇടറോഡുകളുമാണ് പാതിരാവരെ ഇരുട്ടുമൂടി കിടക്കുന്നത്.

മാസങ്ങൾക്കു മുമ്പ് സ്വയം നിയന്ത്രിത സംവിധാനം സ്ഥാപിച്ചതോടെയാണ് വഴിവിളക്കുകൾക്ക് സമയം തെറ്റിയതെന്ന് നാട്ടുകാർ പറയുന്നു. വില്ലേജ് ഓഫീസിനു മുമ്പിലെ ട്രാൻസ്ഫോർമറിനോട് അനുബന്ധിച്ച് സ്ഥാപിചിട്ടുള്ള ടൈമർ തുടക്കം മുതലെ തകരാറിലാണ്. ഇരുട്ട് പരക്കുമ്പോൾ തെളിയാത്ത വഴിവിളക്കുകൾ പകൽ രാവിലെ പത്തുമണി വരെ തെളിഞ്ഞുകിടക്കുന്നത് പതിവാകുകയാണ്.