1

ഫോർട്ട്കൊച്ചി: ഇനി മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കെ.എസ്.ആർ.ടിസിയുടെ എ.സി.ബസിൽ സ്ഥലങ്ങൾ കാണാം. രാവിലെ 9 ന് മുന്നാർ സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ബസ് എക്കാ പോയിന്റ്, മാട്ടുപെട്ടി‌ ഡാം, കുണ്ടല തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരത്തോടെ സ്റ്റാൻഡിൽ തിരിച്ചെത്തും. 250 രൂപയാണ് ചാർജ്. ആദ്യം ബുക്ക് ചെയ്യുന്ന 30 പേർക്കാണ് യാത്ര ചെയ്യാൻ അവസരം. കൊവിഡിനെ തുടർന്നാണ് യാത്രക്കാരുടെ എണ്ണം കുറച്ചത്.പുർണമായും ബസും സീറ്റും സാനിറ്റൈസർ ചെയ്താണ് യാത്ര രണ്ട് ഡ്രൈവർമാർ ബസിലുണ്ടാകും. രണ്ട് പേരും ടൂർ ഗൈഡ് കൂടിയാണ്. പുതുവർഷ സമ്മാനമായിട്ടാണ് കെ.എസ്.ആർ.ടി.സി പുതിയ സംരംഭം ഒരുക്കിയിരിക്കുന്നത്. ഇനി വാഹനം ഇല്ലാതെ മൂന്നാറിൽ കുടുംബമായും ബാച്ചിലറായും എത്തുന്ന സഞ്ചാരികൾക്ക് ഇതൊരു പുതിയ നുഭവമായിരിക്കും. ഓരോ സ്ഥലത്തും ഒന്നര മണിക്കൂർ ബസ് കാത്തു നിൽക്കും. ഇതു കൂടാതെ കാന്തല്ലൂർ, മറയൂർ നൽകിയാൽ എ.സി.ബസിൽ താമസിക്കാനുള്ള സൗകര്യവും ഉപയോഗപ്പെടുത്താം. ഓൺലൈൻ വഴി ഇത് രണ്ടും ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉടനെത്തുമെന്ന് അധികൃതർ അറിയിച്ചു.