പറവൂർ: കട്ടത്തുരുത്ത് നമ്പ്യത്ത് ശ്രീധർമ്മ പരിപാലനസഭ ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിൽ മഹോത്സവത്തിന് മൂത്തകുന്നം സുഗതൻ തന്ത്രിയുടേയും മേൽശാന്തി സരീഷ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടികയറി. 16ന് വൈകിട്ട് ആറിന് സർപ്പബലി, മഹോത്സവദിനമായ 19ന് രാവിലെ ഏഴിന് പഞ്ചവിംശതികലശപൂജ, ഒമ്പതിന് ശ്രീബലി തിടമ്പ് എഴുന്നള്ളിപ്പ്, വൈകിട്ട് അഞ്ചിന് തിടമ്പ് എഴുന്നള്ളിപ്പ്, രാത്രി പത്തിന് ആറാട്ട്. തുടർന്ന് വലിയഗുരുതി.