ഏലൂർ: പാട്ടുപുരയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്ന് ആംപ്ളിഫയർ മോഷ്ടിച്ച പ്രതിയെ പിടികൂടി. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ ശാന്തിക്കാരൻ ഭക്തിഗാനങ്ങൾ വയ്ക്കുവാൻ നോക്കിയപ്പോഴാണ് ആംപ്ളിഫയർ നഷ്ടപ്പെട്ടതറിഞ്ഞ് പൊലീസിൽ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏലൂർ വടക്ക് മേച്ചേരിൽ വീട്ടിൽ റിനീഷിനെ (37) അറസ്റ്റുചെയ്തു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഏലൂർ ടൂറിസ്റ്റ് ഹോമിൽ നടന്ന കൊലപാതകക്കേസിലെ ഒന്നാംപ്രതി കൂടിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇൻസ്പെക്ടർ മനോജ്, എസ്.ഐമാരായ എം. പ്രദീപ്, രാധാകൃഷ്ണൻ, എ.എസ്.ഐമാരായ ബിനു, അരുൺ, സന്തോഷ്, സി.പി.ഒ നിഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.