കൊച്ചി : മൂന്നു വർഷം മുമ്പു കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്‌നയെ (23) കണ്ടെത്താൻ കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് ഹർജി പിൻവലിച്ചു. സാങ്കേതികപ്പിഴവു പരിഹരിക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണിത്.
പിഴവുകൾ പരിഹരിച്ചു സമർപ്പിക്കുന്ന ഹർജി അടുത്ത ദിവസം ഡിവിഷൻ ബെഞ്ച് പരിഗണിച്ചേക്കും. 2018 മാർച്ച് 22 നാണ് ജെസ്‌നയെ കാണാതായത്. ജെസ്‌നയുടെ പിതാവ് അവശനിലയിലും, സഹോദരൻ വിദേശത്തുമായതിനാലാണ് തങ്ങൾ ഹർജി നൽകുന്നതെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.