കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികൾക്ക് വിദ്യാഭ്യാസ മികവിനുള്ള പുരസ്‌കാരം ഇന്ന് വൈകിട്ട് 4 ന് ബ്രോഡ്‌വേയിലെ സി.എസ്.ഐ ഇമ്മാനുവൽ കത്തീഡ്രൽ പാരിഷ് ഹാളിൽ സമ്മാനിക്കും. കോസ്റ്റൽ പൊലീസ് ഐ.ജി. പി. വിജയൻ അവാർഡ് ദാനം നിർവഹിക്കും. മുൻ മേയർ സൗമിനി ജെയിൻ വിശിഷ്ടാതിഥിയാകുമെന്ന് പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും അറിയിച്ചു.