പറവൂർ: കേരള ചലചിത്ര വികസന കോർപ്പറേഷന്റെ കീഴിലുള്ള പറവൂർ കൈരളി, ശ്രീ എന്നി തിയേറ്ററുകളിൽ സിനിമ പ്രദർശനത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി അണുനശീകരണവും ശുചീകരണവും പൂർത്തിയായി. ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറക്കുന്നതിന് ടിക്കറ്റ് മുൻകൂട്ടി വിതരണം ചെയ്യുമെന്ന് മാനേജർ അറിയിച്ചു.