ksspa-north-paravur-
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറവൂർ സബ് ട്രഷറിക്കു മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി കെ.ടി. ദേവസ്സികുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: സർവീസ് പെൻഷൻകാരോടുള്ള സർക്കാർ അവഗണനയിലും അവകാശ നിഷേധത്തിനുമെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറവൂർ സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി കെ.ടി. ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രൻ, സെക്രട്ടറി കെ.എൽ. സെബാസ്റ്റ്യൻ, കെ.വി. അനന്തൻ, ടി.പി. ഹാരൂൺ, പി.ഡി. ജോയ്, കെ.എൽ. ജോർജ് തുടങ്ങിയവർ സംസാരിച്ചു.