പറവൂർ: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ മന്നം കവലയിൽ സായാഹ്നസദസ് സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. വി.ജി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, എം.ടി. ജയൻ, എം.എസ്. റെജി, എം.കെ. ഹബീബ്, ജഗദീശ്വരൻ എന്നിവർ സംസാരിച്ചു.