നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ എല്ലാ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനങ്ങളും കോൺഗ്രസ് നേടി. സന്ധ്യ നാരായണപിള്ള (ധനകാര്യം), ആന്റണി കൈയാല (വിദ്യാഭ്യാസം, പൊതുജനകാര്യം), ജെസി ജോൺസൻ (സാമൂഹിക സേവനം), വിജി സുരേഷ് (വികസനം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷന്മാർ. പഞ്ചായത്തിൽ ഒമ്പത് വീതം അംഗങ്ങളാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും. കോൺഗ്രസ് റബൽ പി.പി. കുഞ്ഞിനെ പ്രസിഡന്റാക്കിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്.