കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിലെ 66 ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുടെ യോഗം യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭയിൽ നിന്ന് ജയിച്ച യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റും തൃക്കാക്കര ശാഖാ പ്രസിഡന്റുമായ ഉണ്ണി കാക്കനാടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കൺവീനർ എം.ഡി. അഭിലാഷ്, ടി.കെ. പത്മനാഭൻ, അഡ്മിനിസ്‌ടേറ്റീവ് കമ്മറ്റി മെമ്പർമാരായ ടി.എം. വിജയകുമാർ, കെ.കെ. മാധവൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുധീർ ചോറ്റാനിക്കര, വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, കൺവീനർ വിദ്യാ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.