കാലടി: കാഞ്ഞൂർ, മനക്കപ്പാടം പാടശേഖരസമിതിയും ഐശ്വര്യ കാർഷിക ക്ലബും ചേർന്നു മനക്കപ്പാടത്ത് പത്തേക്കർ തരിശുപാടത്ത് കൊയ്ത്തുത്സവം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ അദ്ധ്യക്ഷയായി. ബ്ലോക്ക് അംഗം കെ.വി. അഭിജിത്, പഞ്ചായത്തംഗം പ്രിയരഘു, കെ.പി. ആന്റു എന്നിവർ പങ്കെടുത്തു. പാടശേഖരസമിതി പ്രസിഡന്റ് എ.ജി. ശ്രീകുമാർ, ടി .വി. സുധാകരൻ എന്നിവർ പ്രസംഗിച്ചു.