പറവൂർ: കൊവിഡ് കാലത്ത് ലഭിച്ച് വരുമാനത്തിൽ നിന്നും ഒരു വിഹിതം നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായമായി നൽകി കൂനമ്മാവ് കാവിൽ നടയിലുള്ള മറിയാമ്മ പാപ്പച്ചൻ മെമ്മോറിയൽ പ്രസിലെ ജീവനക്കാർ മാതൃകയാകുന്നു. വിദേശത്തുനിന്നും നാട്ടിലെത്താൻ ബുദ്ധിമുട്ട് നേരിട്ട 31 പ്രവാസികൾക്ക് യാത്രാ ടിക്കറ്റ് പ്രസ് മാനേജുമെന്റിന്റെയും കൂടി സഹായത്തോടെ നൽകിയിരുന്നു. കടമക്കുടി, വരാപ്പുഴ, ചേരാനെല്ലൂർ, കോട്ടുവള്ളി എന്നി പഞ്ചായത്തിലെ 25 വിദ്യാർത്ഥികൾക്കാണ് സഹായം നൽകുന്നത്. മൂന്നു കുട്ടികളുടെ പഠന ചെലവ് പൂർണമായും ഏറ്റെടുത്തിട്ടുണ്ട്. മാതാപിതാക്കളില്ലാത്തവരാണ് മൂന്നു കുട്ടികളും. ഇന്ന് വൈകിട്ട് പഠനസഹായ വിതരണ സമ്മേളനം വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ടി.പി. പോളി അദ്ധ്യക്ഷത വഹിക്കും. വരാപ്പുഴ സർക്കിൾ ഇൻസ്പെക്ടർ സജീവ് കുമാർ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് പാപ്പച്ചൻ മെമ്മോറിയൽ പ്രസ് മാനേജിംഗ് ഡയറക്ടർ പി.ജെ. ബഞ്ചീന, പാർട്നർ ഡോ. ജോഷി വർക്കി ചിറ്റിലപ്പിള്ളി എന്നിവർ അറിയിച്ചു.