കൊച്ചി: പൂണിത്തുറ കലാ സംസ്‌കാരിക കേന്ദ്രം ഗാന്ധിസ്‌ക്വയർ മിനി പാർക്കിൽ സംഘടിപ്പിക്കുന്ന പ്രഥമ എം.എസ്.തൃപ്പൂണിത്തുറ ഷോട്ട് ഫിലിംഫെസ്റ്റിവലിന് ഇന്ന് വൈകിട്ട് 7ന് മേയർ എം. അനിൽകുമാർ തിരിതെളിക്കും. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി അമ്പതിൽപരം ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.പത്തു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ എല്ലാ ദിവസവും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ച് ചിത്രങ്ങളുടെ പ്രദർശനവും അതിന്റെ അണിയറ പ്രവർത്തകരുമായുള്ള മുഖാമുഖം, ചർച്ചകൾ എന്നിവയും നടക്കും. മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി, കഥ, തിരക്കഥ, എന്നീ വിഭാഗത്തിലാണ് പുരസ്‌കാരങ്ങൾ നൽകുന്നതെന്ന് പൂണിത്തുറ കലാ സംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് വി.പി. ചന്ദ്രൻ സെക്രട്ടറി പി.എം. വിപിൻകുമാർ എന്നിവർ അറിയിച്ചു.