തൃക്കാക്കര : രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിക്ക് ഓട്ടോണമസ് പദവി. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. രാജശ്രീ എം.എസ് കോളേജിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
സി.എം.ഐ സേക്രട്ട് ഹേർട്ട് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ സൂപ്പീരിയറും രാജഗിരി ഇൻസ്റ്റിറ്റിയൂഷൻസ് മാനേജരുമായ ഫാ. ബെന്നി നൽകാര അദ്ധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എം.പി, എ.ഐ.സി.ടി.ഇ ചെയർമാൻ പ്രൊഫ. അനിൽ ഡി സഹസ്രബുദ്ധേ, രാജഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ഫാ. ഡോ. ജോസ് കുര്യേടത്ത്, പ്രിൻസിപ്പൽ ഡോ. പി.എസ് ശ്രീജിത്ത്, പി.ടി തോമസ് എം.എൽ.എ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർ പേഴ്‌സൺ അജിതാ തങ്കപ്പൻ, ഡോ. വിനോദ് കുമാർ പി.ബി തുടങ്ങിയവർ സംസാരിച്ചു.