അങ്കമാലി: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ്.ടി.എ അങ്കമാലി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പഴയ മുനിസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിരോധസംഗമവും സെമിനാറും നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് പെറ്റ് ജേക്കബ് വിഷയാവതരണം നടത്തി. പ്രസിഡന്റ് എ.ജി. വിജയകൃഷ്ണൻ അദ്ധ്യക്ഷനായി. സി. ജയശ്രി, ഋഷികേശ് വർഗീസ്, എ. ഗീത, ബേബി ഗിരിജ, സ്മിതചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.