അങ്കമാലി: ദേശീയ വിദ്യാഭ്യാസ നയത്തെ മുൻനിർത്തി മതേതരത്വം തകർക്കാൻ ശ്രമിക്കുന്നു. ദേശീയ വിദ്യഭ്യാസ നയത്തിനെതിരെ കെ.എസ്.ടി.എ അങ്കമാലി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പഴയ മുനിസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിരോധ സംഗമവും സെമിനാറും നടന്നു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു.കെ.എസ് ടി. എ ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് പെറ്റ് ജേക്കബ് വിഷയാവതരണം നടത്തി.പ്രസിഡന്റ് എ.ജി വിജയകൃഷണൻ അദ്ധ്യക്ഷനായി. സി. ജയശ്രി, ഹൃഷികേശ് വർഗ്ഗീസ്,.എ ഗീത, ബേബി ഗിരിജ, സ്മിത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.