ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. അജി (ധനകാര്യം), അസീസ് മൂലയിൽ (വികസനകാര്യം), ആബിദ ഷെരീഫ് (ക്ഷേമകാര്യം), ഷമീർ തുകലിൽ (ആരോഗ്യ - വിദ്യാഭ്യാസം) എന്നിവരാണ് അദ്ധ്യക്ഷന്മാർ. അസീസ് മൂലയിൽ നറുക്കെടുപ്പിലൂടെയാണ് അദ്ധ്യക്ഷനായത്. ട്വന്റി 20യിലെ ലാലൻ കെ. മാത്യൂസ് ആയിരുന്നു എതിർ സ്ഥാനാർത്ഥി. ഇരുവരും രണ്ട് വോട്ടു വീതം നേടിയതിനെ തുടർന്നാണ് നറുക്കെടുത്തത്.