കൊച്ചി: കാർഷികബില്ലിനെതിരെ യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി മേനകയിൽ രാപ്പകൽ സമരം നടത്തി. തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബാബുജോസഫ് മുഖ്യപ്രഭാഷണം നടത്തി. വി.വി. ജോഷി, എം.എം. ഫ്രാൻസിസ്, ടി.സി. സഞ്ജിത്ത്, സോളമൻ സിജു, ടോമി കെ. തോമസ്, വർഗീസ് പാങ്കോടൻ, സോണി ജോബ്, രതീഷ് താഴിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.