desabimani
എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ നടന്ന രാപ്പകൽ സമരം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.എം.ആർഷോ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കർഷക നിയമഭേദഗതി പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ രാപ്പകൽ സമരം നടന്നു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.എം.ആർഷോ ഉദ്ഘാടനം ചെയ്തു. ശ്രീലക്ഷ്മി ദിലീപ് അദ്ധ്യക്ഷയായി. സി.പി.ഐ എം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ.ഷിബു, ഡി.വൈ.എഫ് ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗ്ഗീസ്, സച്ചിൻ കുര്യക്കോസ്, ജീമോൻ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ശ്രീക്കുട്ടൻ വിജയൻ, കിരൺ പോൾ, ആഷിക്ക് ഷിബു , ഗോകുൽ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.