പെരുമ്പാവൂർ: ആശ്രയമില്ലാത്ത കുടുംബത്തിന് കൈത്താങ്ങായി ഒക്കൽ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉൽപന്നങ്ങളടങ്ങിയ ജില്ലയിലെ ആദ്യത്തെ കിയോസ്‌ക് സൗജന്യമായി പണികഴിപ്പിച്ചു നൽകി. വല്ലം ചേലാമറ്റത്താണ് കിയോസക് സ്ഥാപിച്ചത്. ചേലാമറ്റം സ്വദേശിയായ നിർദ്ധനയായ വീട്ടമ്മക്കാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഒക്കൽ സി.ഡി എസ് കിയോസ്‌ക് സ്ഥാപിച്ചു നൽകിയത്. ജില്ലയിൽ എഴു പഞ്ചായത്തുകളിലായി നിർദ്ധനർക്ക് നൽകാൻ ജില്ലാമിഷൻ തീരുമാനിച്ചിട്ടുണ്ട് ഏകദേശം ഒന്നര ലക്ഷം രൂപ മുടക്കിയാണ് കിയോസ്‌ക് രൂപകൽപന ചെയ്തത്. ഇതിലൂടെ കുടുംബശ്രീ സംരഭകരുടെ മായം കലരാത്ത കുടുംബശ്രീ ഉൽപന്നങ്ങളും ആവശ്യവസ്തുക്കളും കുറഞ്ഞ വിലയിൽ വിറ്റഴിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.എം. ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ടീച്ചർ ആദ്യ വിൽന നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ റഷീല റഷീദ്, ജില്ലാ മിഷൻ ഡി.പി.എം. അരുൺ, പഞ്ചായത്ത് മെമ്പർ സെക്രട്ടറി ബി. ജിജി, ബ്ലോക്ക് കോ-ഓഡിനേറ്റർ ശ്രുതി സനൂപ്, ഉപസമിതി കൺവീനർ ലിജി ജോയി തുടങ്ങിയവർ സംസാരിച്ചു.