കൂത്താട്ടുകുളം: ശ്രീനാരായണ ധർമ്മപരിപാലനയോഗം ശാഖാ നമ്പർ 869, ഒലിയപ്പുറം ഗുരുദേവക്ഷേത്രത്തിൽ തിരുഉത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച നടക്കുന്ന വിദ്യോത്സവത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പി ജി.ഗോപിനാഥ് നിർവഹിക്കും.യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തും.വായനശാല ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.അജിമോൻ പുഞ്ചളായിൽ നിർവഹിക്കും.ബിജു പുളിക്കലേടത്ത് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.ബിജു പൊയ്ക്കാടൻ, എം.പി.ദിവാകരൻ, രാജീവ്.എം.എൻ., സുരേഷ് തായ്ക്കാട്ട്, ദിവാകരൻ .എം.ഇ.'സനീഷ്. കെ.ആർ., മനോജ്, കെ.രാമൻ, എന്നിവർ ആശംസകളർപ്പിക്കും. ശ്രീമദ്ഗുരുപ്രസാദ് സ്വാമി കളുടേയും, ബ്രഹ്മശ്രീ പള്ളം അനീഷ് നാരായണൻ തന്ത്രികളുടേയും, ബ്രഹ്മശ്രീവൈക്കം പ്രജിത്ത് ശാന്തികളുടേയും കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ഉത്സവ ചടങ്ങുകളോടെ 16ാം തിയതി യോടെ പരിസമാപ്തി കുറിക്കുന്നു .