കാലടി: മറ്റൂർ സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാളിന് ഫാ. ആന്റണി മാങ്കുറിയിലിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. നാളെ വൈകിട്ട് 4.15 ന് ഫാ. ജോഷി കളപ്പറമ്പത്ത് തിരുനാൾ കുർബാന അർപ്പിക്കുന. തുടർന്ന് പ്രതീകാത്മക പട്ടണപ്രദക്ഷിണം. ഞായറാഴ്ച രാവിലെ 5.30 നും 7.30 നും വി. കുർബാന, 10 ന് തിരുനാൾ സമൂഹബലി, ഫാ. ബാബു ആന്റണി വടക്കേക്കര, ഫാ. ജോസ് പൂവന്നിക്കുന്നേൽ, ഫാ. ജിന്റോ അരിമ്പൂക്കാരൻ എന്നിവർ നേതൃത്വം നൽകും. തുടർന്ന് അങ്ങാടി പ്രദക്ഷിണം. വൈകിട്ട് 4.30 ന് ഫാ. ഷാജൻ പുത്തൻപുരയ്ക്കലിന്റെ കാർമ്മികത്വത്തിൽ വി. കുർബാന, ദൈവാലയ പ്രദക്ഷിണം, കൊടിയിറക്കം.