കാലടി: മഞ്ഞപ്ര പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 22 മുതൽ 25 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ.സെബാസ്ത്യൻ ഊരക്കാടൻ അറിയിച്ചു. നൊവേന ഇന്ന് ആരംഭിക്കും. ദിവസവും വൈകിട്ട് 6ന് നൊവേന, വിശുദ്ധ കുർബാന, പ്രസംഗം, ലദീഞ്ഞ് എന്നിവയുണ്ടാകും. 22ന് രാവിലെ ഏഴിന് തിരുനാളിന് കൊടികയറും.വേസ്പര ദിനമായ 24 ന് വൈകിട്ട് 5ന് രൂപം എഴുന്നള്ളിക്കൽ. തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, തുടർന്ന് പള്ളി അങ്കണത്തിൽ പ്രദക്ഷിണം, വാഴ്വ്. തിരുനാൾ ദിനമായ 25ന് രാവിലെ 9.30ന് തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം, വാഴ്വ്, വൈകിട്ട് 6ന് വിശുദ്ധ കുർബാനക്ക് ശേഷം വിശുദ്ധന്റെ രൂപമെടുത്ത് വയ്ക്കും. 31ന് എട്ടാമിടം തിരുനാൾ.