minimall

തൃപ്പൂണി​ത്തുറ: തൃപ്പൂണി​ത്തുറയുടെ പ്രി​യങ്കരനായി​രുന്ന രാഷ്ട്രീയ നേതാവ് ടി​.കെ.രാമകൃഷ്ണന്റെ പേരി​ൽ നഗരസഭ നി​ർമ്മി​ച്ച മി​നി​ മാൾ അദ്ദേഹത്തി​ന്റെ സൽപ്പേരി​ന് തന്നെ മാനക്കേടായി​. ഉദ്ഘാടനം കഴി​ഞ്ഞി​ട്ടും മുറി​കൾ വി​ല്ക്കാനായി​ട്ടി​ല്ല. നഗരമദ്ധ്യേ കണ്ണൻകുളങ്ങര ക്ഷേത്രത്തി​ന് സമീപം ഭാർഗവീനി​ലയം പോലെ കാടും പടലും കയറി​ നശി​ക്കുകയാണ് ഈ മന്ദി​രം. ഉമ്മൻചാണ്ടി​ സർക്കാരി​ന്റെ കാലത്ത് തറക്കല്ലി​ട്ട മന്ദി​രത്തി​ന് തുടക്കം മുതൽ ശകുനക്കേടാണ്. കരാറുകാരൻ പിന്മാറിയതിനെ തുടർന്ന് പണി​ മുടങ്ങി​. 2018ലാണ് നിർമാണം പുനരാരംഭിച്ചത്.

കഴി​ഞ്ഞ ആഗസ്റ്റി​ൽ മന്ത്രി എ.സി മൊയ്തീനാണ് ഹാൾ ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ ഇവിടം സാമൂഹ്യ വിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും താവളമാണ്. ഒരു ഭാഗം കാടുകയറി. മാളിലെത്തുന്നവരെ പ്രതീക്ഷിച്ച് സി.ഐ.ടി.യുവും ബി.എം.എസും ഓട്ടോസ്റ്റാൻഡുകൾ സ്ഥാപിക്കുക വരെ ചെയ്തു. ഇതുവരെ കടമുറി​കൾ ടെൻഡർ ചെയ്യാൻ നടപടികൾ ആയി​ട്ടി​ല്ല. വാടകയി​നത്തി​ൽ നഗരി​സഭയ്ക്ക് കോടി​കളാണ് നഷ്ടപ്പെടുന്നത്. പുതിയ നഗരസഭാ ഭാരവാഹി​കൾക്കും ഇതി​ന് കുറി​ച്ച് വലി​യ ധാരണയൊന്നുമി​ല്ല.

നഗരസഭ പറയുന്നത്

കൊവിഡ് മഹാമാരി​യാണ് നടപടി​കൾ വൈകി​പ്പി​ച്ചത്. വരുന്ന നഗരസഭാ കമ്മറ്റിയിൽ കരാർ ബൈലോയ്ക്ക് അനുമതി വങ്ങേണ്ടതുണ്ട്. മാസം 50 ലക്ഷം നഗരസഭയ്ക്ക് വാടകയി​നത്തി​ൽ വരുമാനം ലഭി​ക്കുമെന്നാണ് പ്രതീക്ഷ.

മാൾ ലേലം ചെയ്യുന്നതിന് ബൈലോ സർക്കാർ അംഗീകരി​ക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
രമസന്തോഷ്

ചെയർപേഴ്സൺ

പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് മാളി​ലെ മുറി​കളി​ൽ പത്ത് ശതമാനം സംവരണം വേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട പരാതി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്നാണറിവ്. അതാണ് മാൾ തുറക്കാൻ വൈകുന്നത്.

പി.കെ. പീതാംബരൻ

പ്രതിപക്ഷ നേതാവ്

ആദ്യ നഗരസഭ മിനി മാൾ

കേരളത്തിലെ ആദ്യ നഗരസഭ മിനി മാൾ തൃപ്പൂണിത്തുറയുടേതാണ്. എട്ടരക്കോടിയാണ് നിർമാണ ചെലവ്. 21 വ്യാപാര സ്ഥാപനങ്ങളും 2 മൾട്ടിപ്ലക്‌സ് തിയറ്റേറുകളും 50ൽപ്പരം വാഹനങ്ങൾക്ക് പാർക്കിംഗും ഇതിലുണ്ട്.

തറയളവ് : 50,000 ചതുരശ്ര അടി​

മൾട്ടി​പ്ളക്സ് : 2 എണ്ണം

കടമുറികൾ : 21

ഉദ്ഘാടനം ചെയ്തത് : ആഗസ്റ്റ് 13, 2020