കൊച്ചി: സിനിമാ തിയേറ്ററുകൾക്ക് മുൻപിൽ കൂട്ടംകൂടുന്നത് നിരോധിച്ചു. ടിക്കറ്റ് കൗണ്ടറുകളിലും ഇടനാഴികളിലും കൂട്ടംകൂടുന്നത് കൊവിഡ് വ്യാപനത്തിന് വഴിതെളിക്കുമെന്ന മുന്നറിയിപ്പോടെയാണ് പൊലീസ് നടപടി. തിയേറ്ററുകൾ വീണ്ടും തുറന്നതോടെ തിരക്ക് വർദ്ധിച്ചു. ചെറുപ്പക്കാർ കൂട്ടംകൂടി സിനിമ കണ്ടശേഷം വീടുകളിലെത്തുന്നത് പ്രായം ചെന്നവർക്ക് അപകടകരമാകുമെന്ന് അറിയിപ്പിൽ പറയുന്നു.