തൃപ്പൂണിത്തുറ: മെട്രോ നിർമിക്കുന്നതിന്റെ ഭാഗമായെടുത്ത ചെളി പുഴയിൽ തള്ളിയ സംഭവത്തിൽ കെ.എം.ആർ. എൽ അധികൃതരെ വിളിച്ചു വരുത്താൻ നഗരസഭ തീരുമാനിച്ചു. പുഴയുടെ ഒഴുക്കിനെ സാധാരണ ഗതിയിലാക്കാൻ ഉടൻ ചെളി നീക്കം ചെയ്യണമെന്ന് ചെയർപേഴ്‌സൺ രമ സന്തോഷ് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ കർശന നിർദ്ദേശം നൽകി. തീരുമാനം പാലിക്കപ്പെടുന്നത് നിരീക്ഷിച്ച് റപ്പോർട്ട് സമർപ്പിക്കാൻ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ, കൗൺസിലർ പി.ഡി സതീശൻ എന്നിവരെ ചുമതലപ്പെടുത്തി.