കൊച്ചി: അന്യസംസ്ഥാന ലോട്ടറിയുടെ കടന്നുവരവ് തടയണമെന്നാവശ്യപ്പെട്ട് ആൾ കേരള ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ ടി.യു .സി) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികളും ഏജന്റമാരും ജില്ലാകമ്മറ്റി ഓഫീസിനു മുന്നിൽ ധർണ നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ടി സേവ്യർ അദ്ധ്യക്ഷനായിരുന്നു. അബ്ദുൾ ഖാദർ, സന്തോഷ് , ഷൈരേ വർഗീസ് ,ജോയി, വി.ടി. തങ്കച്ചൻ എന്നിവർ പങ്കെടുത്തു.