കോലഞ്ചേരി: നോർത്ത് മഴുവന്നൂർ ബ്ലാന്തേവർ മഹാവിഷ്ണു ക്ഷേത്രത്തിൽ ചുറ്റമ്പലത്തിന്റെ പുനർ നിർമ്മാണത്തിന് തിങ്കളാഴ്ച ഉത്തരം വയ്പ് നടക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്റി പുലിയന്നൂർ ദിലീപൻ നമ്പൂതിരി മുഖ്യ കാർമ്മികനാകും. പുതുതായി നിർമ്മിക്കുന്ന നമസ്‌ക്കാര മണ്ഡപത്തിന്റെ ശിലാ സ്ഥാപനവും ചടങ്ങിൽ നടക്കും.