kklm
ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്കുള്ള ഐക്യദാർഢ്യമേകി കൂത്താട്ടുകുളത്ത് ജയ്‌ഹിന്ദ് ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തുന്നു

കൂത്താട്ടുകുളം:ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്കുള്ള ഐക്യദാർഢ്യമേകി കൂത്താട്ടുകുളത്ത് ജയ്‌ഹിന്ദ് ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സത്യാഗ്രഹവും പ്രതിഷേധ ജാഥയും സംഘടിപ്പിച്ചു.കുത്തകകൾക്ക് വേണ്ടി കേന്ദ്രസർക്കാർ കഴുത്തിൽ നുകം വെച്ച് പൂട്ടുന്ന കർഷകന്റെ രോദനം ജാഥയിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി.കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക വിരുദ്ധ നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടന്നുവരുന്ന സമരത്തിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ സ്ഥാപനമായ കൂത്താട്ടുകുളം പോസ്റ്റോഫീസിന്റെ മുമ്പിൽ ജയ്‌ഹിന്ദ് പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സത്യാഗ്രഹവും തുടർന്ന് നഗരവീഥിയിലൂടെ ജാഥയും സംഘടിപ്പിച്ചത്. ജാഥയിൽ നുകം കഴുത്തിൽ വെച്ച് കർഷകനെ കൊണ്ട് പൂട്ടുന്ന കേന്ദ്രസർക്കാരും സർക്കാരിന്റെ കഴുത്തിൽ കയർ കുരുകിയിരിക്കുന്ന കോർപറേറ്റുകളും ദൃശ്യാവിഷ്‌ക്കാരം നടത്തി.
കേരള കർഷകമുന്നണി സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ കിസാൻ സമന്വയ സമിതി സ്ഥാപക അംഗവുമായ അഡ്വ. ജോഷി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു.ജയ്‌ഹി‌ന്ദ് ജനകീയ പ്രസ്ഥാനം കൺവീനർ എബി ജോൺ വൻനിലം,
സെക്രട്ടറി ജോളി മോൻ,ജോൺസൺ ചെന്തട്ടേൽ,​രാജു എൻ യു,​സി എ തങ്കച്ചൻ,​അഡ്വ ജയ്‌മോൻ തങ്കച്ചൻ,​എ എസ് രാജൻ,​കെ കെ രാമൻ മാഷ്,​സ്റ്റീഫൻ കെ ജെ,​പി ഒ പീറ്റർ,​ഇ വി ജോസഫ്,​സ്റ്റീഫൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി