nazeer-babu
കേരള ടെക്സ്റ്റൈത്സ് ആന്റ് ഗാർമെന്റസ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ ആലുവ മേഖല കമ്മിറ്റി രൂപീകരണ യോഗം ആലുവ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള ടെക്സ്റ്റൈത്‌സ് ആൻഡ് ഗാർമെന്റസ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ ആലുവ മേഖല കമ്മിറ്റി രൂപീകരണ യോഗം ആലുവ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി നവാബ് ജാൻ, കോ ഓർഡിനേറ്റർ സിയാദ് വിസ്മയ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി അബ്ദുൾ ഗഫൂർ (പ്രസിഡന്റ്), പി.കെ. ശ്രീകുമാർ, ജമാൽ (വൈസ് പ്രസിഡന്റുമാർ), പ്രദോഷ് കോമ്പാറ (ജനറൽ സെക്രട്ടറി), നഹാദ് സീമാസ്, ഷരീഫ് മെഹ് ബിൻ (ജോയിന്റ് സെക്രട്ടറിമാർ), റസാഖ് മെൻസ് വേൾഡ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 23ന് എറണാകുളത്ത് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.