കാലടി: മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 22 മുതൽ 25 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ.സെബാസ്ത്യൻ ഊരക്കാടൻ അറിയിച്ചു.ദിവസവും വൈകീട്ട് 6ന് നൊവേന കൂടാതെ വിശുദ്ധ കുർബാന, പ്രസംഗം, ലദീഞ്ഞ് എന്നിവയുണ്ടാകും 22 ന് രാവിലെ ഏഴിന് തിരുനാളിന് കൊടികയറും.

25 ന് രാവിലെ 9.30ന് തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം, വൈകീട്ട് 6ന് വിശുദ്ധ കുർബാനക്ക് ശേഷം വിശുദ്ധന്റെ രൂപം എടുത്ത് വയ്ക്കും. 31ന് എട്ടാമിടം തിരുനാൾ.