കോലഞ്ചേരി: മഴുവന്നൂർ കടയ്ക്കനാട് റെസിഡന്റ്സ് അസോസിയേഷൻ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പ്രസിഡന്റ് പി.എ.കുര്യാച്ചന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ഡോ.എബ്രഹാം മാത്യു മുഖ്യ പ്രഭാഷണം നടത്തി. വികസന രേഖ ജില്ലാ പഞ്ചായത്തംഗം ഉമാ മഹേശ്വരി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.ജയചന്ദ്രൻ, മഴുവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഘ മരിയ ബേബി, പഞ്ചായത്തംഗം നീതു ജോർജ്, അസ്സോസിയേഷൻ ഭാരവാഹികളായ ബാബു ജോസഫ്, പ്രസാദ്.പി വർഗീസ്, കുന്നത്തുനാട് പൊലീസ് എ.എസ്.ഐ. മനോജ്, ഡോ.പി.എം.മാണി, ഒ.സി.വർഗീസ്, ലാലു പോൾ എന്നിവർ സംസാരിച്ചു.