അങ്കമാലി:കേരളത്തിലാദ്യമായി പി.ടി.എ.ക്രിക്കറ്റ് ടൂർണമെന്റ് വരുന്നു.അങ്കമാലി വിശ്വജ്യോതി പാരന്റ്‌സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിലാണ് ഓൾ കേരള പി.ടി.എ.ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് വരുന്ന പി.ടി.എ.ടീമുകളെയാണ് ടൂർണമെന്റിൽ പങ്കെടുപ്പിക്കുക.കളമശ്ശേരി സെയ്ന്റ് പോൾസ് ഗ്രൗണ്ടിൽ ഫെബ്രുവരി നാല് മുതൽ ഏഴ് വരെയാണ് ടൂർണമെന്റ്.100 ബോൾ ടൂർണമെന്റാണ്.പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ 9846094185,9946663121എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.